Skip to main content

മത്സ്യ ഗ്രാമസഭ ചേർന്നു

 

 

 

ചോറോട് ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പു സാമ്പത്തിക വർഷം മത്സ്യബന്ധന മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികൾ ആലോചിക്കാൻ മത്സ്യ ഗ്രാമസഭ ചേർന്നു. മത്സ്യത്തൊഴിലാളികളുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള മത്സ്യ ഗ്രാമസഭ ചോറോട് എംയുപി സ്കൂളിലാണ് സംഘടിപ്പിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മധുസൂദനൻ കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം ശ്യാമള കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ അബൂബക്കർ, ആബിദ ,സവിത,  കോസ്റ്റൽ സർക്കിൾ ഇൻസ്പക്ടർ ദീപു, ഫിഷറീസ് ഇൻസ്പെക്ടർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date