Skip to main content

സംരംഭകത്വ ശില്പശാല നടത്തി

 

 

 

വാണിജ്യ വ്യവസായ വകുപ്പിന്റെയും വേളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എന്റെ സംരംഭം നാടിന്റെ അഭിമാനം പരിപാടിയുടെ ഭാഗമായി  സംരംഭകത്വ ശില്പശാല നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി അധ്യക്ഷനായി. 

പ്രതിവർഷം ഒരുലക്ഷം സംരംഭകരെ കണ്ടെത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകർക്കാവശ്യമായ ലോൺ സൗകര്യങ്ങൾ, ലൈസൻസ്, പുതിയ അവസരങ്ങൾ തുടങ്ങിയവ ശില്പശാലയിൽ പരിചയപ്പെടുത്തി. വ്യത്യസ്ത മേഖലകളിലുളള ചെറുകിട, സൂക്ഷ്മ സംരംഭകരും ടൂറിസം മേഖലയിലുള്ളവരും ശില്പശാലയിൽ പങ്കെടുത്തു.

പഞ്ചായത്ത്‌ അംഗങ്ങളായ വി.പി.സുധാകരൻ,  കെ.കെ. ഷൈനി, സറീന നടുക്കണ്ടി, കെ.സി.സിത്താര, സെക്രട്ടറി ഇ. ഷാനവാസ്,  സി.ഡി.എസ്. ചെയർപേഴ്സൺ കെ തങ്കം തുടങ്ങിയവർ പങ്കെടുത്തു.

date