Skip to main content

മേപ്പയൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

 

 

 

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ മണലിൽ മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്തു.  ടി.കെ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി. സുനിൽ കരട് പദ്ധതി അവതരിപ്പിച്ചു. 

വർക്കിങ്ങ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ചർച്ചക്ക് ശേഷം ഉത്പാദനമേഖലക്കും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സംരംഭകത്വം, തൊഴിൽ നൈപുണി എന്നിവക്കും ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ സത്യൻ, രാജേഷ് അരിയിൽ, വി.പി.സതീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ സ്വാഗതവും, സെക്രട്ടറി എ. സന്ദീപ് നന്ദിയും പറഞ്ഞു.

date