Skip to main content

ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി: രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

 

 

വടകര നഗരസഭയിലെ ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽകാർഡ് വീടുകളിലേക്ക്‌ എത്തിച്ചു നൽകാൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 185 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി. രജിസ്ട്രേഷൻ ക്യാമ്പ് നഗരസഭാ ചെയർപേഴ്സൻ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ പി വിജയ് അധ്യക്ഷത വഹിച്ചു.

രജിസ്ട്രേഷൻ മുഖേന ലഭിക്കുന്ന യു.ഡി.ഐ.ഡി കാർഡ് നഗരസഭ വാതിൽപടി സേവനത്തിലൂടെ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകും. ഭിന്നശേഷികരിക്കുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ എല്ലാ ആനുകൂല്യങ്ങൾക്കുമുള്ള ഏകീകൃത തിരിച്ചറിയൽ കാർഡായി യു.ഡി.ഐ.ഡി കാർഡ് ഉപയോഗിക്കാം.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എം ബിജു, സിന്ധു പ്രേമൻ, പി സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date