Skip to main content

അറിയിപ്പുകൾ

 

 

 

അപേക്ഷ ക്ഷണിച്ചു

മാളിക്കടവിലെ ഗവ. വനിതാ ഐ.ടി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 8593829398, 8281723705 

*

ബീഡി തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് കോച്ചിംഗ്

കേരള ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും, ആശ്രിതർക്കുമായി തിരുവനന്തപുരത്തെ കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  

തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബോർഡിൽനിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ഓഫീസിൽ ജൂൺ 13-നകം അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.kile.kerala.gov.in ലഭ്യമാണ്. ഫോൺ: 0471 2309012.

*

ക്വട്ടേഷൻ  ക്ഷണിച്ചു

കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജിലെ സി.സി.എഫ്. ലാബിലെ മൂന്ന് എ.സികൾ സർവീസ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ എട്ട്  ഉച്ച രണ്ട് മണി. ഫോൺ: 0495 2383220.

*

ഐ.ഐ.ഐ.സിയിൽ  ജി.ഐ.എസ് /ജി.പി.എസ് പരിശീലന പരിപാടി

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ ജി ഐ എസ് /ജി പി എസ് പരിശീലന പരിപാടിയിൽ 4 സീറ്റുകൾ ഒഴിവുണ്ട്. ബിടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദദാരികൾ /ബി എ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ മൂന്ന്. വിവരങ്ങൾക്ക് ഫോൺ: 8078980000 വെബ്സൈറ്റ്: www.iiic.ac.in

*

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നടത്തുന്ന കേരള ഗവ. പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോ​ഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ ബി.ടെക്ക്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സർവീസിങ് പരിചയം ഉളളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജൂൺ രണ്ടിനകം  സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അപേക്ഷ casthamarassery.ihrd@gmail.com അയക്കണം. ജൂൺ മൂന്നിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0495 2223243, 8547005025 

*

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി. റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി/ പി.ജി.ഡി.ആർ.പി.
താത്പര്യമുള്ളവർ ജൂൺ 10 ന് രാവിലെ 11 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചു നടക്കുന്ന കൂടിക്കാഴ്ക്ക് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് മുതലായവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ:  0496 2503002. 

*

വിവിധ കോഴ്‌സുകൾക്ക്  അപേക്ഷ ക്ഷണിച്ചു

‌കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിനു കീഴിൽ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്, ഹയർസെക്കൻഡറി  വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്, ബിരുദ വിദ്യാർഥികൾക്കുള്ള ദ്വിവർഷ പ്രിലിംസ് കം മെയിൻസ്‌ കോഴ്‌സ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 

അപേക്ഷകർ www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 15. 
കൂടുതൽ വിവരങ്ങൾക്ക്: www.kscsa.org, 04942665489, 8848346005, 9846715386, 9645988778, 9746007504

*

ഗസ്റ്റ് അധ്യാപക  നിയമനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ജൂൺ നാലിന് ജേണലിസം,  മലയാളം. ആറിന് ഹിന്ദി. അഭിമുഖം രാവിലെ പത്ത് മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2223243, 8547005025

*

പാലുത്പന്ന നിർമാണ പരിശീലന പരിപാടി

ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂൺ 13 മുതൽ 23  വരെ പാലുത്പന്ന നിർമാണത്തിൽ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 15 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂൺ എട്ടിന് വൈകീട്ട് അഞ്ചിനകം dd-dtc-kkd.dairy@kerala.gov.in ഇ- മെയിൽ‌ വിലാസത്തിലോ 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം. 

*

തീറ്റപ്പുൽ കൃഷി പരിശീലനം  

ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂൺ ഒൻപത്, 10 തീയതികളിൽ തീറ്റപ്പുൽ കൃഷി പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ഏഴിന് വൈകീട്ട് അഞ്ചിനകം  dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.

*

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ്  (കാറ്റഗറി നം. 548/2019) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകർപ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. 
*
ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ്  (എസ്ആർ ഫോർ എസ് സി/എസ് ടി)   (കാറ്റഗറി നം. 308/2020) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകർപ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. 
*
ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ്  (എസ്ആർ ഫോർ എസ് ടി മാത്രം)   (കാറ്റഗറി നം. 339/2019) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകർപ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. 

*

മുട്ടക്കോഴി വളർത്തൽ' പരിശീലനം 7,8 തീയതികളിൽ 

കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ  മുട്ടക്കാഴി വളർത്തൽ' എന്ന വിഷയത്തിൽ ജൂൺ ഏഴ്, എട്ട് തീയതികളിൽ ദ്വിദിന പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ 9446471454 നമ്പറിലേക്ക് പേരും, മേൽവിലാസവും വാട്‌സ്ആപ്പ് സന്ദേശം മാത്രമായി ജൂൺ ആറിന് വൈകീട്ട് അഞ്ചിനകം അയക്കണം. ഫോൺ:  04972763473.

*

കിറ്റ്‌സ് എറണാകുളം സെന്ററിൽ പി. ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സ്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സിൽ പ്രവേശനം നേടുന്നതിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത - അംഗീകൃത സർവകലാശാല ബിരുദം. വിശദ വിവരങ്ങൾക്ക് 0484- 2401008

*

പുനർ ദർഘാസ് 

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എൻജിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ആവശ്യമായ ഹാർഡ് വെയർ ഐറ്റംസ്, ലുബ്രിക്കന്റ്‌സ് ഐറ്റംസ്, ഇലക്ട്രിക്കൽ ഐറ്റംസ്, ടൂൾസ് ഐറ്റംസ്, വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ നാല് ഉച്ച ഒരു മണി.  ഫോൺ :  0495 2418610.

date