Skip to main content

പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

 

മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ പുകയില വിമുക്ത കൗണ്‍സലിംഗ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'പുകയില: പരിസ്ഥിതിക്ക് ഭീഷണി' എന്ന സന്ദേശവുമായാണ് ഈ വര്‍ഷം ദിനാചരണം നടത്തിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ജയപാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

മെയ് 25 മുതല്‍ 29 വരെ പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുമായി സംയോജിച്ച് വെബിനാറുകളും, ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനും പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണം നടത്തുവാനും ഇതില്‍ നിന്നും വിമുക്തരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സൗജന്യ കൗണ്‍സലിംഗ് സേവനം നല്‍കുന്നതിനുമായി 2014 മുതല്‍ കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ പുകയില വിമുക്ത കൗണ്‍സലിംഗ് കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി ഗവ.നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കുകയും ആരോഗ്യ പ്രവര്‍ത്തകരുടെ റാലി നടത്തുകയും ചെയ്തു. ഗവ. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു അധ്യക്ഷനായി. കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. കെ. അബ്ദുള്‍ കരീം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീജിത്ത് സ്വാഗതവും എന്‍.ടി.സി.പി സൈക്കോളജിസ്റ്റ് കെ. അശ്വതി നന്ദിയും പറഞ്ഞു.

date