Skip to main content

കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാന്‍ സാധ്യത.

ഇന്ന്(മെയ് 31) പുറത്തിറക്കിയ  പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണയില്‍ കുറവ് ലഭിക്കാനുള്ള സൂചനയാണ് നല്‍കുന്നത്. കാലവര്‍ഷം ഔദ്യോഗികമായി  കേരളം മുഴുവന്‍ വ്യാപിച്ച് കര്‍ണാടകയില്‍ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date