Skip to main content

കാഴ്ചപരിമിതരുടെ സർക്കാർ വിദ്യാലയത്തിൽ പ്രവേശനോത്സവം ഇന്ന് (ജൂൺ 01)

വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം പ്രവേശനോത്സവത്തിന് ഒരുങ്ങി. ഇന്ന് (ജൂൺ 01) രാവിലെ 10.30ന്  ടി.വി സീരിയൽ താരം മനീഷ മഹേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പുതുതായി വിദ്യാലയത്തിലേക്കെത്തുന്ന വിദ്യാർഥികളെ കളിപ്പാട്ടങ്ങളും മധുരവും നൽകി സ്വീകരിക്കും.

ഉദ്ഘാടന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ജെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ രാഖി രവികുമാർ, ടീച്ചർ ഇൻ-ചാർജ് ബി. വിനോദ്, ജഗതി സി.ആർ.സി. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ജിലു, എസ്.ആർ.ജി. കൺവീനർ എസ്. സതീഷ്, സീനിയർ അസിസ്റ്റന്റ് സ്മിത ടൈറ്റസ്, സ്റ്റാഫ് സെക്രട്ടറി എ. ഹബി തുടങ്ങിയവർ പങ്കെടുക്കും.

date