Skip to main content

നിശാഗന്ധിയില്‍ ആട്ടം കലാസമിതി ചെമ്മീന്‍ ബാന്‍ഡിന്റെ ആറാട്ട്

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ അഞ്ചാം ദിവസം നിശാഗന്ധിയെ ഇളക്കിമറിച്ച് ആട്ടം കലാസമിതിയും ചെമ്മീന്‍ ബാന്‍ഡും ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ ഫ്യൂഷന്‍. ചെണ്ടമേളത്തിനൊപ്പം വിവിധ സംഗീതോപകരണങ്ങളും ചലച്ചിത്ര ഗാനങ്ങളും ചേര്‍ത്തൊരുക്കിയ പരിപാടി ആസ്വാദകരെ ആവേശത്തിലാക്കി. ഏഴ് മണിയോടെ ആരംഭിച്ച പരിപാടി തുടങ്ങിയത് മുതൽ സദസ് ആടിതിമിർക്കുകയായിരുന്നു. നിലക്കാത്ത കരഘോഷത്തോടെയാണ് പരിപാടി അവസാനിച്ചത്.

മെഗാ മേളയോട് അനുബന്ധിച്ച് ഇന്ന് (ജൂണ്‍ 1) നിശാഗന്ധിയില്‍ വൈകുന്നേരം ആറ് മണിക്ക് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ നാടകവും ഏഴിന് മലയാളിയുടെ പ്രിയ കവി ഒ.എന്‍.വിയുടെ കൊച്ചുമകള്‍ അപര്‍ണ രാജീവ് അവതരിപ്പിക്കുന്ന ട്രിബ്യൂട്ട് ടു ലെജന്‍ഡ്സ് പരിപാടിയും അരങ്ങേറും.   ഒ.എന്‍.വി, എസ്.പി.ബാലസുബ്രമണ്യം, ലതാ മങ്കേഷ്‌കര്‍, ജാനകി, പി.സുശീല എന്നിവരുടെ ഗാനങ്ങളായിരിക്കും ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം.

date