Skip to main content

ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കർണാടക സംഗീതം-വായ്പ്പാട്ടിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2022നായി യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം- 695009 (ഫോൺ: 0471-2472705, മൊബൈൽ: 9447754498) എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ട്രസ്റ്റ് ട്രഷററുടെ ഫോൺ നമ്പരിലേക്ക് (9447060618) വാട്‌സ്ആപ്പ് സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ അപേക്ഷാഫോം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ജൂൺ 15 നകം ലഭിക്കണം.
പി.എൻ.എക്സ്. 2299/2022

date