Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ  പരിശീലനം

ആലപ്പുഴ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആൻ്റ് എംപ്ലോയ്‌മെന്‍റിനു  (കിലെ) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ്. അക്കാദമിയിൽ   സിവില്‍ സര്‍വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് അവസരം.  

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 20ന് ക്ലാസ് ആരംഭിക്കും. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍  അപേക്ഷയോടൊപ്പം  ജില്ലാ  ഓഫീസിൽ  നിന്നുള്ള  ആശ്രിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടുത്തണം. വിശദ വിവരവും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ് അപേക്ഷ ജൂണ്‍ 13 നകം നൽകണം.

date