Skip to main content

സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ എൻജിനിയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ ജൂനിയർ) പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയിരിക്കണം. അപേക്ഷകർ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.
പി.എൻ.എക്സ്. 2307/2022
 

date