Skip to main content

പൊതുതെളിവെടുപ്പ് 3ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ (റിന്വിവബിൾ എൻർജി & നെറ്റ് മീറ്ററിംഗ്) റഗുലേഷൻസ് 2020 പരിഷ്‌കരിക്കാൻ വേണ്ടിയുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ പൊതുതെളിവെടുപ്പ് 3ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടത്തും. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്ന് (ജൂൺ 2) ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് കത്തു മുഖേനയോ kserc@erckerala.org യിലോ പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ സഹിതം കമ്മിഷൻ സെക്രട്ടറിയെ അറിയിക്കണം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ 3ന് വൈകിട്ട് 5നകം കത്ത് ലഭിക്കണം.
പി.എൻ.എക്സ്. 2309/2022
 

date