Skip to main content

നാഷണൽ സർവീസ് സ്‌കീം പുരസ്‌കാര വിതരണം എട്ടിന്

2018-19, 2019-20, 2020-21 വർഷങ്ങളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്‌കാരങ്ങൾ ജൂൺ എട്ടിനു മുഖ്യമന്ത്രി വിതരണം ചെയ്യും. വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലാണു ചടങ്ങ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 2310/2022
 

date