Skip to main content

ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് രൂപീകരണം സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ മൂന്നിന്

ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്) രൂപീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ മൂന്നിന് രാവിലെ പത്തിന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

 

ജൂണ്‍ ആദ്യവാരം ക്ഷീരവാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ക്ഷീരമേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സമാനചിന്തയിലുള്ള കര്‍ഷകരെ ഒരുമിച്ച് ചേര്‍ത്ത് ചെറുഗ്രൂപ്പുകളാക്കി ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് രൂപീകരിക്കുന്നതിലൂടെ ഗ്രൂപ്പ് അംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഡയറി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാംഗോപാല്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, തദ്ദേശ ഭരണസ്ഥാപനഅംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date