Skip to main content
വൈപ്പിൻ ഉപജില്ലാതല  സ്‌കൂൾ പ്രവേശനോത്സവം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പുതുവൈപ്പ് ഗവൺമെന്റ് യു പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുന്നു.

ആഘോഷമായി പ്രവേശനോത്സവം

 

 വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവം പുതുവൈപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ നടന്നു.   പ്രവേശനോത്സവം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. രണ്ടുവർഷം മഹാമാരിയെത്തുടർന്ന് വീടുകളിൽ തന്നെ പഠിക്കേണ്ടിവന്ന കുട്ടികൾക്ക് വിദ്യാലയത്തിന്റെ വിശാലതയിലേക്ക് കടന്നുവരാനായതിന്റെ അതിരറ്റ സന്തോഷം എമ്പാടും പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.  എം.എൽ.എ പാടിക്കൊടുത്ത "പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും" എന്ന ഈരടികൾ കുഞ്ഞുങ്ങൾ ഏറ്റുപാടി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഇബ്രാഹിംകുട്ടി രായരോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോഫിയ, സ്വാതിഷ് സത്യൻ, അഡ്വ.ലിഗീഷ് സേവ്യർ, ജോയ്, ഹെഡ്‌മാസ്റ്റർ കെ.ടി. മധു, ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ കെ.എസ്. ദിവ്യരാജ്, ഡയറ്റ് ഫാക്കൽറ്റി മായ, എളങ്കുന്നപ്പുഴ എസ്.സി / എസ്.ടി ബാങ്ക് പ്രസിഡന്റ് മോഹനൻ, പി.ടി.എ പ്രസിഡന്റ് ജയ, സ്റ്റാഫ് സെക്രട്ടറി ടി. രേഖ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ  അധ്യാപക അവാർഡ് ജേത്രിയും ഗായികയും എഴുത്തുകാരിയുമായ അമ്മിണി ടീച്ചർ, സംഗീത അക്കാദമി അവാർഡ് ജേതാവ് ഡോ. പി സി ചന്ദ്രബോസ് ഫോക്ക്‌ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് വി ബി രാജി എന്നിവരെ ആദരിച്ചു.

കൂവപ്പടി ബ്ലോക്ക് തല സ്‌കൂള്‍ പ്രവേശനോത്സവം അശമന്നൂര്‍ പഞ്ചയാത്തിലെ കല്ലില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.
ബി.ആര്‍.സിയുടെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍,
ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വര്‍ഗീസ്, പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത രാജീവ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.എന്‍ കുഞ്ഞ്, പഞ്ചായത്തംഗങ്ങളായ ജിജു ജോസഫ്, പി.കെ ജമാല്‍, ബ്ലോക്ക് പ്രൊജകട് കോര്‍ഡിനേറ്റര്‍ കെ.എം ആരിഫ, ഷാജി സരിഗ, ലൈല അബ്ദുള്‍ ഖാദര്‍, റിനി ബിജു, പി.ടി.എ പ്രസിഡന്റ് എം.എസ് സന്തോഷ്, ഹെഡ്മിസ്ട്രസ് ജിഷ എം. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date