Skip to main content
പറവൂർ വിദ്യാഭ്യാസ ഉപജില്ലാ  സ്കൂൾ പ്രവേശനോത്സവം പറവൂർ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്നു പറവൂർ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിൽ 60 വർഷങ്ങൾക്കു ശേഷം പെൺകുട്ടികൾക്ക് പ്രവേശനം

 

നോർത്ത് പറവൂർ : പറവൂർ വിദ്യാഭ്യാസ ഉപജില്ലാ  സ്കൂൾ പ്രവേശനോത്സവം പറവൂർ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു . 60 വർഷങ്ങൾക്കു ശേഷം പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ അനുമതി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇത്തവണ സ്കൂളിനുണ്ട്. പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എസ് ശർമ്മ അദ്ധ്യക്ഷനായി.

പ്രവേശനം ലഭിച്ച 25 പെൺകുട്ടികളെ വാദ്യമേളങ്ങളോടെ സ്കൂളിലേയ്ക്ക്  സ്വീകരിക്കുകയും മൊമെന്റോ നൽകി  ആദരിക്കുകയും  ചെയ്തു. പുതിയ വിദ്യാർത്ഥികൾ അക്ഷരദീപം കൊളുത്തി. മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി, മറ്റു വാർഷിക പരീക്ഷകൾ, എൻ.എം.എം.എസ്.ഇ, എൽ.എസ്.എസ്, യു.എസ്.എസ് എന്നീ പരീക്ഷകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മൊമെന്റോ, ക്യാഷ് അവാർഡുകൾ എന്നിവ വിതരണം ചെയ്തു. തുടന്ന് സ്നേഹവിരുന്നും നടത്തി.

പൂർവ്വ വിദ്യാർത്ഥിനിയും മുൻ എം.പിയുമായ പ്രൊഫ: സാവിത്രി ലഷ്മണൻ, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു , പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ , വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ കെ.ജെ. ഷൈൻ, വാർഡ് കൗൺസിലർ ഇ.ജി.ശശി, മുൻ എ.ഇ.ഒ കെ.എൻ. ലത, എൻ.എം. പിയേഴ്സൻ , രമേഷ് ഡി. കുറുപ്പ്, പി.ടി.എ. പ്രസിഡന്റ് ജാസ്മിൻ കരീം, പി.എസ്.എം അഷറഫ്, പ്രിൻസിപ്പൽ കെ.ആർ ഗിരിജ, പ്രധാനാധ്യാപിക എ.എസ്. സിനി, ബി.പി.സി.  എ.എ.അജയൻ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ വിക്രമൻ എന്നിവർ സംസാരിച്ചു.

date