Skip to main content

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: സര്‍ട്ടിഫിക്കറ്റ് പരിശോധന 6 മുതല്‍ 21 വരെ

 

    എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ - 207/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2022 മെയ് 25 ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടിയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന (ഒടിവി) ജൂണ്‍ 6 മുതല്‍ 21 വരെ രാവിലെ 10 മുതല്‍ എറണാകുളം ജില്ലാ ഓഫീസില്‍ നടത്തും.

     സാധ്യത പട്ടികയില്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹമായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ അപ്‌ലോഡ്  ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ അസല്‍ സഹിതം നിശ്ചിത സമയത്തും തീയതിയിലും നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഒരിക്കല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയതും ഈ തസ്തികയുടെ നോട്ടിഫിക്കേഷന്‍ സമയത്തിന് മുമ്പ് സാധുവായ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ഹാജരാകേണ്ടതില്ലെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

date