Skip to main content

ദേശീയ പാത 66 വികസനം: നീണ്ടൂർ പള്ളിക്ക് നൽകിയത് 1.70 കോടി രൂപ നഷ്ടപരിഹാരം

 

     ദേശീയ പാത 66 വികസനവുമായി ബന്ധപ്പെട്ട് നീണ്ടൂർ സെന്റ്. ജോസഫ് പള്ളി അധികൃതരിൽ നിന്നും ഏറ്റെടുത്ത ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്തിരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. കെട്ടിടങ്ങൾക്ക് മാത്രമായി 1.13 കോടി രൂപയും മൊത്തത്തിൽ 1.70 കോടി രൂപയുമാണ് പള്ളി അധികൃതർക്ക് കൈമാറിയത്.

      268/8A, 268/9 സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട 4.11 ആർ വിസ്തീർണമുള്ള   ഭൂമിയാണ് ദേശീയ പാത വികസനത്തിനായി ഏറ്റെടുത്തിരുന്നത്. ഏറ്റെടുത്ത ഭൂമിയിൽ പള്ളിയുടെ കെട്ടിടത്തിന്റെ 43 ചതുരശ്ര മീറ്റർ ഭൂമി മാത്രമാണ് ഉൾപ്പെട്ടിരുന്നത്. കെട്ടിടത്തിന്റെ സുരക്ഷ കണക്കിലെടുത്ത്  തൊട്ടടുത്ത ഭിത്തി വരെ വില നിശ്ചയിച്ചിരുന്നു. ഇതിനു പുറമെ ഏറ്റെടുക്കലിൽ ഉൾപ്പെട്ട കപ്പേള, കോമ്പൗണ്ട് വാൾ, ഗേറ്റ്, ചവിട്ടു പടികൾ, ഷീറ്റിട്ട ഭാഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക വിലയും നിശ്ചയിച്ചിരുന്നു. സാൽവേജ് മൂല്യം ആറ് ശതമാനം കുറച്ച ശേഷമുള്ള പി. ഡബ്ല്യൂ. ഡി നിർമാണ ചെലവിന്റെ ഇരട്ടി തുകയാണ് നിർമിതികൾക്കുള്ള നഷ്ട പരിഹാരമായി നൽകിയത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിർണയിച്ചത്.

date