Skip to main content
കളമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല  സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി രാജീവ്.

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും: മന്ത്രി പി.രാജീവ് ജില്ലാതല സ്കൂൾ പ്രവേശനോത്സവം കളമശ്ശേരിയിൽ നടന്നു

 

       കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം റവന്യൂ ജില്ലാതല സ്കൂൾ പ്രവേശനോത്സവം കളമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

       സർക്കാർ സ്കൂളുകളിൽ പുതിയതായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.  പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്കൂൾ കെട്ടിടങ്ങൾ വന്നു.സംസ്ഥാന തലത്തിൽ കഴിഞ്ഞ ആറ് വർഷമായി പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. കുട്ടികൾ നല്ല മനുഷ്യരായി വളരണമെന്നും മന്ത്രി പറഞ്ഞു.

       ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങിൽ അധ്വക്ഷനായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.എൻ മധുസൂദനൻ അക്ഷരദീപം തെളിയിച്ചു. കളമശേരി മുൻസിപ്പൽ ചെയർ പേഴ്സൺ സീമ കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ  ജോസ്പെറ്റ് ജേക്കബ് സന്ദേശം നൽകി. കളമശേരി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ കൈത്തറി യൂണിഫോം വിതരണവും മുൻസിപ്പാലിറ്റി ജില്ലാ പ്ലാനിങ് ബോർഡ് മെമ്പറും കൗൺസിലറുമായ ജമാൽ മണക്കാടൻ പഠനോപകരണ വിതരണവും നിർവഹിച്ചു.

      കളമശ്ശേരി മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എച്ച് സുബൈർ,  വാർഡ് കൗൺസിലർമാരായ  അൻവർ കുടിലിൽ, ടി.എ ഹസനാർ, എറണാകുളം റവന്യൂ ജില്ലാ റീജണൽ ഡപ്യൂട്ടി ഡയറക്ടർ  അബ്ദുൾ കരീം, എറണാകുളം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി. ജി അലക്സാണ്ടർ, വൊക്കേഷണൽ ഹയർ സെക്കൻഡറി എറണാകുളം റവന്യൂ ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, ആലുവ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ സി.സി കൃഷ്ണകുമാർ, ഡയറ്റ് പ്രിൻസിപ്പൽ ജി.എസ് ദീപ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം  ജില്ലാ കോർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ സ്വപ്ന ജെ നായർ, ആലുവ വിദ്യാഭ്യാസ ജില്ല സീനിയർ സൂപ്രണ്ട് എം.ആർ അനിൽ രാജൻ, കെ.വി ബിന്ദു, എറണാകുളം റവന്യൂ ജില്ലാ പ്രോഗ്രാം ഓഫീസർ സോളി വർഗീസ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആർ.എസ് സോണിയ, കളമശേരി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽമാരായ എസ്.മായാദേവി, ഡി.വി ബിന്ദു, ഹെഡ് മാസ്റ്റർ കെ.പി പ്രവീൺകുമാർ , പി.ടി.എ പ്രസിഡന്റ് ജബ്ബാർ പുത്തൻവീട്, വൈസ് പ്രസിഡന്റ് പി.എം. നജീബ്, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ കെ.എ ഷമീർ , പ്രോഗ്രാം കൺവീനർ രഞ്ജിത് മാത്യു, കളമശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ, അധ്യാപക സംഘടന പ്രതിനിധികളായ ടി.യു സാദത്ത്, ഏല്യാസ് മാത്യു, എം.പി രൂപേഷ്, പി.എ റഹിം, എം. ജോസഫ് വർഗീസ്, എ. എ മനാഫ് തുടങ്ങിയവർ പങ്കെടുത്തു

date