Skip to main content

സീറ്റൊഴിവ്

 

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജി ഐ എസ് /ജി പി എസ് പരിശീലന പരിപാടിയില്‍ 4 സീറ്റുകള്‍ ഒഴിവുണ്ട്. ബിടെക് സിവില്‍ /ഡിപ്ലോമ സിവില്‍ /സയന്‍സ് ബിരുദദാരികള്‍ /ബി എ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണം.                                                                                                                                                                                                                                      തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകാര്യം എന്നിവ ഐ ഐ ഐ സി ഒരുക്കും. ഒരു ലക്ഷത്തിന് മുകളില്‍ ഫീസ് വരുന്ന കോഴ്‌സിന്റെ തൊണ്ണൂറ് ശതമാനം ഫീസും സര്‍ക്കാര്‍ അടയ്ക്കും. 10030 രൂപയാണ് ഒരു വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി അടക്കേണ്ടി വരിക. താമസിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകെ 11350 രൂപ അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -8078980000. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകളും മേല്‍പ്പറഞ്ഞ ഫീസുമായി ജൂണ്‍ 3 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ് വിലാസം -www.iiic.ac.in

date