Skip to main content

പാര ലീഗൽ വളണ്ടിയർമാർക്ക് ട്രെയിനിങ് നടത്തി 

 

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാര ലീഗൽ വളണ്ടിയർമാർക്ക്  ഏകദിനക്യാമ്പ് സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ  പി എൻ വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് ടി മൻജിത്ത്,  ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഇ രാജൻ , ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ ഡി  ബാബു, താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി അർച്ചന പി ശിവൻ തുടങ്ങിയവർ സംസാരിച്ചു.
അഡ്വ.പയസ് മാത്യു, അഡ്വ.കെ എസ് സോമകുമാർ, അഡ്വ.കെ എൻ  പ്രശാന്ത്, അഡ്വ. കെ എസ്  വേണുഗോപാൽ, അഡ്വ.പി സി സ്മിത, അഡ്വ.ലേഖ എന്നിവർ വിവിധ നിയമങ്ങളെ കുറിച്ച് ക്ലാസുകൾ നയിച്ചു. പാര ലീഗൽ വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ചടങ്ങിൽ നടന്നു.

date