Skip to main content

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശിൽപശാല ജൂൺ 15, 16ന് 

 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനിക കേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് സംഘടിപ്പിക്കുന്ന ശിൽപശാല ജൂൺ 15, 16 തീയതികളില്‍ (ബുധന്‍, വ്യാഴം) തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കും. എഴുത്തുക്കാർ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവര്‍ പങ്കെടുക്കും. ശിൽപശാല സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2316306, 9447956162, 
ഇ-മെയില്‍ : silshilpashala@gmail.com.

date