Skip to main content

ലോക സൈക്കിൾ ദിനം- ജില്ലാതല സൈക്കിൾ റാലി ജൂൺ 3ന് 

 

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി യുവജനകാര്യ കായിക മന്ത്രാലയം ലോക സൈക്കിൾ ദിനം രാജ്യവ്യാപകമായി  വിപുലമായി സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ദേശീയ സംസ്ഥാന ജില്ലാ ബ്ലോക്ക് ഗ്രാമ തലങ്ങളിൽ  നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം മറ്റ് സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, സൈക്കിൾ അസോസിയഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ  സൈക്കിൾ റാലികൾ നടത്തും. തൃശൂർ ജില്ലാതല സൈക്കിൾ റാലി ജൂൺ 3ന് വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് തൃശൂർ വിദ്യാർത്ഥി കോർണറിൽ ടി എൻ പ്രതാപൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് 75 പേരടങ്ങുന്ന സൈക്കിൾ റാലി സ്വരാജ് റൗണ്ട് വലം വെച്ച് എം.ജി.റോഡിലൂടെ അയ്യന്തോൾ യുദ്ധസ്മാരകത്തിന് സമീപം സമാപിക്കും.

date