Skip to main content

പുതുവർഷത്തിൽ ഒന്നാമതായി പൊതു വിദ്യാലയങ്ങൾ:  പ്രവേശനം നേടിയത് 61780  നവാഗതർ

 

കോവിഡ് ഘട്ടം പിന്നിട്ട് സംസ്ഥാനത്തെ സ്കൂളുകൾ സജീവമാകുമ്പോൾ തലയെടുപ്പോടെ പൊതുവിദ്യാലയങ്ങൾ. പുതിയ അധ്യയന വർഷത്തിൽ ജില്ലയിൽ അക്ഷരലോകത്തേയ്ക്ക് ചേക്കറിയത് 2,83,042 കുരുന്നുകൾ. സർക്കാർ വിദ്യാലയങ്ങളിൽ മാത്രമായി 61,780 വിദ്യാർത്ഥികൾ പ്രവേശനം നേടിയപ്പോൾ അർദ്ധ സർക്കാർ വിദ്യാലയങ്ങളിൽ 19,57,83 വിദ്യാർത്ഥികളും  സ്വകാര്യ സ്കൂളുകളിൽ 25479 കുട്ടികളും പ്രവേശനം നേടി. 

ഒന്നാം ക്ലാസിലേയ്ക്ക് മാത്രമായി 23549 നവാഗതരാണ് ചേർന്നത്. സർക്കാർ വിദ്യാലയങ്ങളിൽ 4844,  അർദ്ധ സർക്കാർ വിദ്യാലയങ്ങളിൽ 16303,  സ്വകാര്യ സ്കൂളിൽ 2402 കുട്ടികളും പുതിയതായി ചേർന്നു. അന്താരാഷ്ട്ര നിലവാരവും ഹൈടെക് മികവും പൊതുവിദ്യാലയങ്ങളുടെ മാറ്റുക്കൂട്ടി. അഞ്ചാം ക്ലാസിലേയ്ക്ക് 27728 പുതിയ കുട്ടികൾ പ്രവേശനം നേടി. സർക്കാർ വിദ്യാലയത്തിൽ 5593 കുട്ടികളും അർദ്ധ സർക്കാർ വിദ്യാലയത്തിൽ 19931 കുട്ടികളുമാണ്   പ്രവേശനം നേടിയത്. സ്വകാര്യ സ്കൂളിൽ  2204 പേർ പ്രവേശനം നേടി. 

സർക്കാരിന്റെ  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിലൂടെ  ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്താനായത് പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി.

date