Skip to main content

ഹരിത തെരഞ്ഞെടുപ്പ്: ആദരിച്ചു

 

 

ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പ് ഹരിതാഭമാക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനകളെയും , വ്യക്തികളെയും ആദരിച്ചു. കലക്‌ടേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എ ഡി എം കെ കെ ദിവാകരൻ അദ്ധ്യക്ഷനായി. ഹരിത കൈപുസ്തക പ്രചാരണം, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ഹരിത നോഡൽ ഓഫീസർമാരുടെ നിയമനം, ഹരിത റാലികൾ, ഹരിത വർണോൽസവം, ശുചിത്വ മിഷൻ തയ്യാറാക്കിയ ഹരിത സ്റ്റിക്കറുകളും പോസ്റ്ററുകളും, എന്റെ ഭക്ഷണം എന്റെ പാത്രത്തിൽ എന്ന ക്യാമ്പയിൻ തുടങ്ങിയ ഹരിത തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിയവരെയാണ് ചടങ്ങിൽ ആദരിച്ചത്. തലശ്ശേരി സബ് കലക്ടർ അനുകുമാരി മുഖ്യാതിഥിയായി , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം രാജീവ്, ഡെപ്യൂട്ടി കലക്ടർമാരായ കെ ഹിമ, പി ഷാജു, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ എ ഗിരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് 'അങ്കച്ചൂടിനൊരു ഹരിതക്കുട' എന്ന നാടകവും അരങ്ങേറി.

date