Skip to main content

പാക്കം സ്‌കൂളില്‍ 26 ലക്ഷം രൂപയുടെ ഭക്ഷണശാല നിര്‍മാണപ്രവൃത്തി ഉദ്ഘാടനവും തറക്കല്ലിടലും  നിര്‍വഹിച്ചു

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിഡ്, സാമൂഹ്യ പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് പാക്കം ജി.എച്ച്.എസ്.എസ്സില്‍ 26 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഭക്ഷണശാലയുടെ നിര്‍മ്മാണോദ്ഘാടവും തറക്കല്ലിടലും  സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു.  ഗ്രാമീണ മേഖലയില്‍ പാഠ്യ - പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന പാക്കം സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. 72.5 ചതുരശ്ര മീറ്ററിലാണ് ഭക്ഷണശാല നിര്‍മിക്കുന്നത്. നാല് ലക്ഷം രൂപ ചെലവില്‍ നിലവിലെ അടുക്കളയുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമായി നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് , എച്ച്.ഒ.ഡി-എച്ച്.എ.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി സെബാസ്റ്റ്യന്‍,നിര്‍മ്മിതി കേന്ദ്രം,ജനറല്‍ മാനേജര്‍,ഇ.പി.രാജ്മോഹന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ടി.പി രാധിക, പി.ടി.എ. പ്രസിഡന്റ ടി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ഫിനാന്‍സ് ഓഫീസര്‍,എം. ശിവപ്രകാശന്‍ നായര്‍ സ്വാഗതവും,പ്രിന്‍സിപ്പാല്‍ ഇന്‍ ചാര്‍ജ് പ്രിയേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

date