Skip to main content

നിറപ്പകിട്ടോടെ ജില്ലയിൽ സ്‌കൂൾ പ്രവേശനോത്സവം

 

 

ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനോത്സവം നിറപ്പകിട്ടോടെ നടത്തി. ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടന്നു. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അരോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ നിർവഹിച്ചു. കലാ-സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രതിഭകൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ വിവിധ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തിൽ പങ്കാളികളായി. ജില്ല, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂൾ തല പ്രവേശനോത്സവങ്ങളാണ് നടന്നത്. 

 

മട്ടന്നൂർ ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു പി സ്‌കൂളിൽ കെ കെ ശൈലജ ടീച്ചർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ അധ്യക്ഷ അനിത വേണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം രതീഷ് പഠനക്കിറ്റ് വിതരണം ചെയ്തു. വാർഡ് കൗൺസിലർമാരായ പി വി ധനലക്ഷ്മി, കെ വി ജയചന്ദ്രൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു, മട്ടന്നൂർ ബിപിസി പി കെ ജയതിലകൻ, ഡയറ്റ് ഫാക്കൽട്ടി പി സന്തോഷ്‌കുമാർ, പ്രധാന അധ്യാപകൻ എം പി ശശിധരൻ, എസ് എം സി ചെയർമാൻ എ കെ ശ്രീധരൻ, മദർ പി ടി എ പ്രസിഡണ്ട് വി അജിന, മുൻ ബിപിസി എ വി രതീഷ്, സ്റ്റാഫ് സെക്രട്ടറി എം റീത, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

കണ്ണൂർ നോർത്ത് ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മുണ്ടേരി സെൻട്രൽ യുപി സ്‌കൂളിൽ രാമചന്ദ്രൻ കടന്നപള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷയായി.

വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ വി വി മുംതാസ്, സി പി ജിഷ, കണ്ണൂർ നോർത്ത് എഇഒ കെ വി പ്രദീപ് കുമാർ, കണ്ണൂർ നോർത്ത് ബിപിസി പ്രതിനിധി കെ സി സുധീർ, സി ആർ സി കോർഡിനേറ്റർ എം ഉനൈസ്, സ്‌കൂൾ മാനേജർ പ്രൊഫ. കെ സദാനന്ദൻ നമ്പ്യാർ, സ്‌കൂൾ പി ടി എ പ്രസിഡണ്ട് സി പി സുധീഷ് കുമാർ, പ്രധാനാധ്യാപിക എം റീന, സ്റ്റാഫ് സെക്രട്ടറി കെ കെ ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

ഇരിട്ടി ഉപജില്ലാതല പ്രവേശനോത്സവം പേരട്ട ഗവ. എൽ പി സ്‌കൂളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ അക്ഷരദീപം തെളിയിച്ചു. സ്ഥിരം സമിതി അധ്യക്ഷ പ്രമീള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഇരിട്ടി എഇഒ എംടി ജെയ്സി മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപകൻ വി പി അബ്ദുൽമജീദ്, ഡയറ്റ് ഫാക്കൽറ്റി എസ് കെ ജയദേവൻ, ടി എം തുളസീധരൻ, പഞ്ചായത്ത് അംഗങ്ങളായ ഷിജിന ദിനേശൻ, അഷ്റഫ് പാലശ്ശേരി, ബിജു വെങ്ങലപ്പള്ളി, പിടിഎ പ്രസിഡണ്ട് രവി മേതല്ലൂർ, സ്റ്റാഫ് സെക്രട്ടറി ജയ്സ്ന, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

 

കൂത്തുപറമ്പ് ഉപജില്ലാതല പ്രവേശനോത്സവം കൂത്തുപറമ്പ് യുപി സ്‌കൂളിൽ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അധ്യാപികമാർ സംഘം ചേർന്ന് പ്രവേശനോത്സവ ഗാനം പാടിയപ്പോൾ സദസിലെ കുട്ടികളും രക്ഷിതാക്കളും വേദിയിലെ വിശിഷ്ടാതിഥികളും കൈകൊട്ടി ആഘോഷത്തിന്റെ ഭാഗമായി. നഗരസഭാധ്യക്ഷ വി. സുജാത അധ്യക്ഷത വഹിച്ചു. വിവിധ സ്‌കോളർഷിപ്പുകൾ നേടുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികവ് നേടുകയും ചെയ്ത കുട്ടികൾക്കുള്ള  ഉപഹാര വിതരണം എഇഒ ബിജിമോൾ നിർവഹിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ഭരതാഞ്ജലി മധുസൂദനൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ലിജി സജേഷ്, കെ പി ശ്രീജേഷ്, തൂണേരി രവീന്ദ്രൻ, കലാമണ്ഡലം മഹേന്ദ്രൻ, പിടിഎ വൈസ് പ്രസിഡണ്ട് എൻ സി രുദ്ദേഷ്, കെ കെ പ്രബിന, പി സി സനൽകുമാർ, പ്രധാനാധ്യാപിക കെ ഗീത, എൻ കെ റെജി സംസാരിച്ചു. വെള്ളംതുള്ളി കലാസംഘത്തിന്റെ പരിപാടികൾ അരങ്ങേറി.

 

പ്രവേശനോത്സവം കണ്ണൂർ കോർപറേഷൻതല ഉദ്ഘാടനം ഗവ. ടിടിഐ മെൻ യുപി സ്‌കൂളിൽ മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ പി ഷമീമ, വാർഡ് കൗൺസിലർ അഡ്വ. പി കെ അൻവർ, പ്രിൻസിപ്പൽ കെ മുഹമ്മദ് റഷീദ്, ഡയറ്റ് ഫാക്കൽറ്റി എ ഷാജിവ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

പട്ടുവം മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ പഠനത്തോടൊപ്പം അവസരങ്ങളെ കുറിച്ചുള്ള അവബോധംകൂടി സൃഷ്ടിക്കണമെന്ന് കളക്ടർ പറഞ്ഞു. പിന്നോക്ക മേഖലയിലെ സംവരണങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന ധാരണ വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കാൻ അധ്യാപകർക്ക് കഴിയണം. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം എം സുനിത അധ്യക്ഷത വഹിച്ചു. ഐ ടി ഡി പി പ്രോജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ, പ്രിൻസിപ്പൽ സജി ജോൺ, സ്റ്റാഫ് സെക്രട്ടറി സി കെ സുമ എന്നിവർ പങ്കെടുത്തു.

 

തലശ്ശേരി സൗത്ത് ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്‌കൂളിൽ നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബാന ഷാനവാസ് അധ്യക്ഷയായി. രവി ഏഴോം പ്രഭാഷണം നടത്തി. കിറ്റ് വിതരണം എ.ഇ.ഒ ഇ.പി സുജാത നിർവഹിച്ചു. എസ്. ശ്രീജൻ, ഗോപാലകൃഷ്ണൻ, പി കെ ശ്രീരജ്ഞ, എം കെ സുധീഷ്, കവിത, മുരളിധരൻ, കെ പ്രസാദൻ, എസ് ശ്രീജൻ, കെ കെ ഷിജിന സംസാരിച്ചു.

 

തലശ്ശേരി നഗരസഭാതല പ്രവേശനോത്സവം ചാലിൽ സെന്റ് പീറ്റേഴ്സ് യു പി സ്‌കൂളിൽ നഗരസഭ അധ്യക്ഷ കെ എം ജമുനാ റാണി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഐറിൻ സ്റ്റീഫൻ അധ്യക്ഷനായി. ഫാ. തോംസൺ കൊറ്റിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ ഷബാന ഷാനവാസ്, എസ്എസ്ജി അംഗം അനിൽ ഹെൻട്രി, പിടിഎ പ്രസിഡണ്ട് ദിവ്യ, ഋതുനന്ദ, എൻ.ജി ഡെയ്സി സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.

date