Skip to main content

സ്നേഹ ചായയും വിഭവകിറ്റും, വെള്ളച്ചാല്‍ എം. ആര്‍ എസിലെ പ്രവേശനോത്സവം വേറിട്ടതായി

സ്നേഹചായ നല്‍കിയും വിഭവ കിറ്റ് സമ്മാനിച്ചും വെളളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കൗതുകം നിറഞ്ഞതും വേറിട്ടതുമായി. വിവിധ രുചികളിലുള്ള ചായയും മധുര വിഭവങ്ങളും പലഹാരങ്ങളും വിതരണം ചെയ്യാനായി ഒരുക്കിയ ടീ സ്റ്റാള്‍ ആകര്‍ഷണീയമായി.
വസ്ത്രങ്ങളും സ്റ്റേഷനറി സാധനങ്ങളും ഉള്‍പ്പെടെ പത്തിലേറെ ഉല്പ്പന്നങ്ങള്‍ അടങ്ങിയ പട്ടികജാതി വികസന വകുപ്പിന്റെ സമ്മാന കിറ്റും വിതരണം ചെയ്തു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി. ആര്‍. മേഘശ്രീ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്തംഗം സി.വി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 12 എ പ്ലസുമായി നൂറ് ശതമാനം വിജയം നേടിയതിന്  പട്ടികജാതി വികസന വകുപ്പിന്റെ അവാര്‍ഡ് സബ്കലക്ടര്‍ ഡി ആര്‍ മേഘശ്രീ സ്‌കൂളിന് സമ്മാനിച്ചു..വകുപ്പ് ഉത്തരമേഖലാ ഡെ.ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റര്‍ കെ.സി മുഹമ്മദ്കുഞ്ഞി, സീനിയര്‍ അസിസ്റ്റന്റ് രാജശ്രീ , എം.വി സജില , ടി. കൃഷ്ണാനന്ദന്‍. ടി എസ അനില്‍കുമാര്‍ , എം രമ്യ മോഹന്‍ , പി സരിത ,  മുഹമ്മദലി, സുഖന്യ, എന്നിവര്‍ സംസാരിച്ചു.സീനിയര്‍ സൂപ്രണ്ട് പി.ബി.ബഷീര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രീതിക നന്ദിയും പറഞ്ഞു. പോലീസ് കേഡറ്റ് പരേഡും കുട്ടികളുടെ സംഗീതപരിപാടിയും ആകര്‍ഷണീയമായി.

date