Skip to main content

വികസന സെമിനാര്‍ സംഘടിപ്പിച്ചു

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഇ.കെ. രേണുക ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയ്ക്കും പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസന രേഖയ്ക്കും സെമിനാര്‍ അംഗീകാരം നല്‍കി. 45,2,86,0000/ രൂപയാണ് തനത് വര്‍ഷത്തെ പദ്ധതി അടങ്കല്‍. കാര്‍ഷിക മേഖലയ്ക്ക് 32,30,480 രൂപയും, മൃഗ സംരക്ഷണത്തിന് 17,67,760 രൂപയും, ആരോഗ്യ മേഖലയ്ക്ക് 20,50,000 രൂപയും പാര്‍പ്പിട പദ്ധതിയ്ക്ക് 53,76,600 രൂപയും പദ്ധതിയില്‍ വകയിരുത്തി.
   പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക, സേവന മേഖലകളില്‍ നിലനില്‍ക്കുന്ന കുറവുകള്‍ പരിഹരിക്കുവാന്‍ പദ്ധതികള്‍ രൂപപ്പെടുത്തുവാനും സെമിനാര്‍ അംഗീകാരം നല്‍കി. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനും സെമിനാര്‍ തീരുമാനിച്ചു. വികസന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് വെങ്ങപ്പള്ളി ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ.ജി. സുകുമാരന്‍ കരട്പദ്ധതി രേഖ അവതരിപ്പിച്ചു. സെമിനാറിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ. തോമസ്, ഷംന റഹ്‌മാന്‍, പുഷ്പ,  പി.കെ. ശിവാദാസ്, ഷീജ ജയപ്രകാശ്, കെ.എ. രാമന്‍, ശാരദ, ജാസര്‍ പാലക്കല്‍, അന്‍വര്‍ കെ.പി, അനിത, ദീപ രാജന്‍,  എ.എം. ബിജേഷ് എന്നിവര്‍ സംസാരിച്ചു.

date