Skip to main content

വൈത്തിരി പഞ്ചായത്ത്തല പ്രവേശനോത്സവം

 

വൈത്തിരി സ്‌കൂളില്‍ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.സി. പ്രസാദ്, പഞ്ചായത്ത് മെമ്പര്‍മാരായ ജയപ്രകാശ്, ഡോളി ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ.എന്‍. വി സിന്ധു, പ്രധാനധ്യപിക വി. ശ്രീജ, ഡോ. ഷെറിന്‍, പി.ടി.എ. പ്രസിഡന്റ് നാണി മുഹമ്മദ്, അധ്യാപകരായ പ്രിയ രഞ്ജിനി, മോഹനന്‍ ചേനോളി എന്നിവര്‍ സംസാരിച്ചു. എന്‍.എം.എം.എസ്, എല്‍.എസ്.എസ് എന്നീ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

date