Skip to main content

വിദ്യാലയങ്ങള്‍ ഒരുങ്ങി; ഇന്ന് പ്രവേശനോല്‍സവം: ജില്ലാതല പ്രവേശനോല്‍സവം കാക്കവയലില്‍

 
കോവിഡ് ഭീതി അകന്ന ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തിന് ആവേശത്തോടെ ഇന്ന് (ബുധന്‍) തുടക്കം. സ്‌കൂളിലേക്കെത്തുന്ന നവാഗതരെ സ്വീകരിക്കാന്‍ ജില്ലാ -ഉപജില്ലാ - പഞ്ചായത്ത് - സ്‌കൂള്‍ തലങ്ങളില്‍ വിപുലമായ പ്രവേശനോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജില്ലാതല പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി സിദ്ദിഖ് എംഎല്‍എ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വയനാട് ജില്ലാ കലക്ടര്‍ എ.ഗീത പങ്കെടുക്കും. ഉപജില്ലാതല പ്രവേശനോത്സവങ്ങള്‍ മാനന്തവാടിയില്‍ തലപ്പുഴ ഗവ. യു പി സ്‌ക്കൂളിലും വൈത്തിരിയില്‍ ചെന്നലോട് ഗവ. യു പി സ്‌കൂളിലും ബത്തേരിയില്‍ മീനങ്ങാടി ഗവ. എല്‍ പി സ്‌കൂളിലുമാണ് നടക്കുക. എം എല്‍ എ മാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ബാന്‍ഡ് മേളം,  വിദ്യാര്‍ഥികളുടെ ഡിസ്‌പ്ലേ, ഗോത്രകല, ഫ്‌ലാഷ് മോബ്, സാംസ്‌കാരിക കലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കും. എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ്, അറബിക് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍, സ്‌കൂള്‍ മികവുകള്‍ എന്നിവ അവതരിപ്പിക്കും.  പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കുന്നത് തത്സമയം വീക്ഷിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.  ഭിന്നശേഷി സൗഹൃദമായും കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പ്രവേശനോത്സവം നടത്തുക.

ജില്ലാതല പ്രവേശനോത്സവത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീദേവി ബാബു, ബിന്ദു മോഹന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവേശനോത്സവ അവലോകന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശി പ്രഭ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അനില്‍ കുമാര്‍ വി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കണ്‍വീനര്‍ വില്‍സണ്‍ തോമസ്, അധ്യാപക സംഘടന പ്രതിനിധികള്‍, ഹെഡ്മാസ്റ്റര്‍ എം.സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍.റിയാസ് എന്നിവര്‍ പങ്കെടുത്തു.

മാനന്തവാടി ബ്ലോക്ക്തല പ്രവേശനോത്സവം

മാനന്തവാടി ബ്ലോക്ക്തല പ്രവേശനോത്സവം തലപ്പുഴ ഗവ.യു.പി. സ്‌കൂളില്‍ ഇന്ന്(ബുധന്‍) രാവിലെ 9.30ന് നടക്കും. നവാഗതരെ സ്വീകരിക്കലും പൊതുസമ്മേളനവും ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.സി. ജോയി മുഖ്യ പ്രഭാഷണം നടത്തും. പഠനോപകരണ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മിനാക്ഷിരാമന്‍ നിര്‍വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സ്ണ്‍മാരായ ഖമറുന്നിസ, ലൈജി തോമസ്, ജോസ് കൈനിക്കുന്നേല്‍, മാനന്തവാടി എ.ഇ.ഒ  എം.എം. ഗണേഷ്, ബി.പി.സി. കെ. അനൂപ് കുമാര്‍, പി.ഇ.സി. കണ്‍വീനര്‍ രമേശന്‍ എഴോക്കാരന്‍, ഹെഡ്മാസ്റ്റര്‍ കെ.ജി. ജോണ്‍സന്‍, പി.ടി.എ. പ്രസിഡന്റ് പി.ബി. സിനു, എം.പി.ടി.എ. പ്രസിഡന്റ് സാജിത മുസ്തഫ എന്നിവര്‍ പങ്കെടുക്കും.
 

date