Skip to main content

അറിയിപ്പുകൾ

 

 

 

ടെൻഡർ  

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ലോൺഡ്രി സേവനം നൽകുന്നതിനായി ഈ മേഖലയിൽ പരിചയ സമ്പന്നരായ വ്യകതികൾ / സ്ഥാപനങ്ങൾ മുതലായവരിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു.  അവസാന തീയതി ജൂൺ  14. വിശദവിവരങ്ങൾക്ക്: 0495 2382920, www.keralatourism.org

*

മരം ലേലം

മലാപ്പറമ്പ് സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലെ മഹാഗണി മരം ജൂൺ ആറിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പുനർലേലം ചെയ്യും. ക്വട്ടേഷൻ അന്ന് രാവിലെ 10 വരെ സമർപ്പിക്കാം. ഫോൺ: 0495 2373819.  

*

റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കൽ നാലിനകം ചെയ്യണം
 
റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ ബാക്കിയുളള റേഷൻ കാർഡ് അംഗങ്ങൾ ജൂൺ നാലിനുളളിൽ നിർബന്ധമായും ലിങ്ക് ചെയ്യണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ, ജനസേവനാ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവ വഴിയും സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയും ആധാർ ബന്ധിപ്പിക്കാം. 

*

താലൂക്ക് വികസന സമിതി യോഗം നാലിന് 

ജൂൺ മാസത്തെ താലൂക്ക് വികസന സമിതി യോഗം നാലിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.

*

കുറ്റ്യാടി ജലവൈദ്യുത പദ്ധതി: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് 

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ നവീകരണ, ആധുനികവത്കരണവും ശേഷി വർദ്ധിപ്പിക്കൽ പ്രവൃത്തികളുടെ ഉദ്ഘാടനവും ഇന്ന് (ജൂൺ 02) കക്കയം ​ഗവ. എൽ.പി സ്കൂളിൽ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലെനിൽ നിർവഹിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയാണ്. 

*

ക്വട്ടേഷൻ

ബേപ്പൂർ തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്കുള്ള നടത്തിപ്പിനായി പ്രിതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ ഏഴ് ഉച്ചക്ക് 12 മണി. അന്നേ ദിവസം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ഫോൺ : 0495 2414863

*

ലോകക്ഷീരദിനം  ആഘോഷിച്ചു

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഈ വർഷത്തെ ലോക ക്ഷീരദിനം ആഘോഷിച്ചു. കോഴിക്കോട് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എസ്. ഹിത. ക്ഷീരദിന പതാക ഉയർത്തി. ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ അക്ബർ ഷെരീഫ് സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ടു.  ക്ഷീരദിന സന്ദേശം വ്യാപിപ്പിക്കുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥർ കർഷക ഭവനങ്ങളിലും ക്ഷീരസംഘങ്ങളിലും സന്ദർശനം നടത്തി. ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റ് ഓഫീസുകൾ, ജില്ലയിലെ 253 ക്ഷീര സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ക്ഷീരദിന പതാക ഉയർത്തുകയും മുതിർന്ന ക്ഷീരകർഷകരെ ആദരിക്കുകയും  ചെയ്തു.

*

അപേക്ഷ ക്ഷണിച്ചു

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിനു കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി,ടൈപ്പ്‌റൈറ്റിംഗ് /കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു. പരിശീലന ക്ലാസ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവണ്ട്. എസ്.എസ്.എൽ.സി. യോഗ്യതയുളള, 38 വയസ്സിൽ താഴെ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ സിവിൽ സ്റ്റേഷൻ സി ബ്ലോക്കിൽ നാലാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ നൽകണം. അവസാന തീയതി ജൂൺ ഏഴ്.  വിവരങ്ങൾക്ക് ഫോൺ : 0495-2376179 

*

സൗജന്യ പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ പി എസ് സി /യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി ജൂൺ മുതൽ ഡിസംബർ വരെ റഗുലർ /ഹോളിഡേ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പരിശീലനം സൗജന്യമായിരിക്കും. താത്പര്യമുള്ളവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. വിവരങ്ങൾക്ക് ഫോൺ : 9446643499, 9846654930, 9474881853

*

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്ലംബിംഗ് സാനിറ്റേഷൻ ആൻഡ് ഹോം ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ  ആൻഡ് ഹോം എയർകണ്ടീഷനിങ്ങ്, വയർമാൻ ലൈസൻസിംഗ് കോഴ്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

*

സിവിൽ സർവീസ് അക്കാദമി പുതിയ ബാച്ചിന് പ്രവേശനോത്സവം

കോഴിക്കോട് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലത്തിനുള്ള വിദ്യാർഥികളുടെ പുതിയ ബാച്ച് പ്രവേശനോത്സവം സബ് കലക്ടർ വി ചെൽസാസിനി  ഉദ്ഘാടനം ചെയ്തു. യു.പി.എസ്.സി പരീക്ഷയിൽ വിജയിച്ചതിന്റെ അനുഭവങ്ങളും വെല്ലുവിളികളും സബ് കലക്ടർ പങ്കുവെച്ചു. 2023 ജൂണിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിലൂടെ ഉദ്യോഗാർത്ഥികളെ സജ്ജരാക്കും. അക്കാദമി കോ-ഓഡിനേറ്റർ എം എ ഹരിദാസ് സ്വാഗതവും പി. രേഷ്ന നന്ദിയും പറഞ്ഞു.
 

date