Skip to main content

സമം- സഫലം ബാലുശ്ശേരി ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം 

 

 

 

പ്രവേശനോത്സവം ആഘോഷമാക്കി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. നാൽപ്പത് വർഷത്തെ ചരിത്രം തിരുത്തിയാണ് ഇന്നലെ (ജൂൺ 1) മുതൽ ആൺകുട്ടികളും വിദ്യാലയത്തിൽ പഠിക്കാൻ എത്തിയത്. സമം- സഫലം എന്ന പേരിലാണ് സ്കൂളിലേക്കുള്ള ആൺകുട്ടികളുടെ പ്രവേശനം ആഘോഷമാക്കിയത്. 13 ആൺകുട്ടികളാണ് ഇക്കുറി പ്രവേശനം നേടിയത്. 

അഡ്വ. കെ.എ. സച്ചിന്‍ ദേവ് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഈ ലോകം പുതുതലമുറയുടേതാണെന്നും അത് ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്കൂൾ പരിസരം ഹരിതാഭമാക്കുന്ന ആരാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അം​ഗം റംല മാടംവള്ളികുന്നത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, പ്രൻസിപ്പൽ ആര്‍. ഇന്ദു, ഹെഡ്മിസ്ട്രസ് വി. രജനി, പി.ടി.എ പ്രസിഡന്റ് കെ. ഷൈബു, ജനപ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date