Skip to main content

കുരുന്നുകൾക്ക് പാൽമധുരവുമായി ക്ഷീരവികസന വകുപ്പ്

 

 

 

ലോക ക്ഷീരദിനത്തിൽ കുരുന്നുകൾക്ക് പാൽ ഉത്പന്നങ്ങൾ സമ്മാനമായി നൽകി ക്ഷീരവികസന വകുപ്പ്. ബാലുശ്ശേരി ക്ഷീരവികസന യൂണിറ്റാണ് അങ്കണവാടികളിൽ കുരുന്നുകൾക്ക് പാൽപേടയും പാൽപ്പായസവും നൽകിയത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 29 ക്ഷീര സഹകരണ സംഘങ്ങളുടെയും ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് ബാലുശ്ശേരി ബ്ലോക്കിലെ തിരഞ്ഞെടുത്ത അറുപതോളം അങ്കണവാടികളിൽ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ഉള്ളിയേരി പഞ്ചായത്തിലെ മുന്നൂറ്റൻകണ്ടി അങ്കണവാടിയിൽ ബ്ലോക്ക് പ്രസിഡന്റ് വി.കെ. അനിത നിർവഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ എം.കെ, ബ്ലോക്ക് അംഗങ്ങളായ പി. ഷാജി, വി.കെ. രാജീവൻ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അം​ഗം അസ്സൈനാർ, ശിശു വികസന ഓഫീസർ തസ്‌ലിന, ക്ഷീര വികസന ഓഫീസർ പി. മുഹമ്മദ് നവാസ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഹസീന തുടങ്ങിയവർ പങ്കെടുത്തു.

date