Skip to main content

കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ  ഹൈടെക്ക് ശുചിമുറി ഉദ്ഘാടനം ചെയ്തു

 

 

 

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നിർമിച്ച ഹൈടെക്ക് ശുചിമുറി പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മീഷൻ ശുചിത്വ ഫണ്ട് ഉപയോഗിച്ച് 5.4 ലക്ഷം രൂപ ചിലവിൽ ആറ് ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്. 

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിഷ ചേലപ്പുറത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ഷിബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, ഹെഡ്മാസ്റ്റർ പി.ടി. രാജു, പി.ടി.എ പ്രസിഡന്റ് ഇ.സി. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.

date