Skip to main content

ധീരജവാന്‍  ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ അടിയന്തര ധനസഹായം

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് വേണ്ടി തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖില്‍ നിന്ന് ഷൈജലിന്റെ ഭാര്യ റഹ്‌മത്ത് തുക ഏറ്റുവാങ്ങി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, സൈനിക വെല്‍ഫയര്‍ ഓഫീസര്‍ കെ. എച്ച് മുഹമ്മദ് അസ്ലം, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ ജസ്ലി, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
 

date