Skip to main content

ഒഴുക്കില്‍പ്പെട്ട് മരിച്ച മാവിലക്കടപ്പുറത്തെ ബിലാലിന്റെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു 

 

 

കാക്കടവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മാവിലകടപ്പുറത്തെ വെളുത്തപൊയ്യയിലെ ബിലാലിന്റെ (17) വീട്ടില്‍ ആശ്വാസവാക്കുകളുമായി തുറമുഖ, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തി. മകന്റെ ആകസ്മികമായ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബത്തിന് എല്ലാവിധ മാനസിക പിന്തുണയും മന്ത്രി അറിയിച്ചു.

മെയ് 17- നാണ് കാക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ  ബിലാല്‍ ആകസ്മികമായി ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത്. കാടങ്കോട് ഫിഷറീസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ബിലാല്‍ അവസാന പരീക്ഷ കഴിഞ്ഞ് സഹപാഠികളോടൊപ്പമാണ് കാക്കടവിലേക്ക് പോയത്. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

 മാവിലക്കടപ്പുറത്തെ കെ.സി. ഷുക്കൂര്‍ വി. നസീമ ദമ്പതികളുടെ മകനാണ് ബിലാല്‍. ഷമീന, ഫാത്തിമ, ഷാക്കിറ എന്നിവര്‍ സഹോദരങ്ങളാണ്. 

വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍ ,വലിയപറമ്പ പഞ്ചായത്ത് മെമ്പര്‍ വി. മധു ,വലിയ പറമ്പ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ട്യാല , വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ

ശംസുദ്ധീന്‍ അരിഞ്ചിറ ,റസാഖ് പുഴക്കര ,ഹാഷിം പടന്ന,എം.കെ.സി അബ്ദുറഹ്‌മാന്‍, എ .സി.ശാഹുല്‍ ഹമീദ്, സി. നാരായണന്‍ ,വി. വി. ഉത്തമന്‍ , എ.വി. ഗണേശന്‍ ,പി ശശി തുടങ്ങിയവര്‍ മന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

 

date