Skip to main content

സ്‌കൂള്‍ പ്ലേ പാർക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. 

 

 

തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രൈമറി വിദ്യാർഥികൾക്കായി നിർമിച്ച  പ്ലേപാര്‍ക്ക് തുറമുഖ, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.കൈക്കോട്ടു കടവ് മുസ്ലീം ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന് വേണ്ടി പ്ലേ പാർക്ക് നിർമിച്ചു നല്കിയത്.  കുട്ടികൾക്ക് കളിക്കാനുള്ള വിവിധ സൗകര്യങ്ങൾ പ്ലേ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ കടവ് മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. സെക്രട്ടറി എസ് കുഞ്ഞഹമ്മദ്,  എസ് ഷരീഫ്, പി ടി എ പ്രസിഡന്റ് കെ.പി. നൗഷാദ്, പ്രിൻസിപ്പാൾ അബ്ദുൾ റഷീദ്, എച്ച് എം എം. രത്നാകരൻ, ഹെഡ് മാസ്റ്റർ ഇൻ ചാർജ് ടി.കുഞ്ഞബ്ദുള്ള,  എൻ സി കുഞ്ഞബ്ദുള്ള ഹാജി,  എം. സൈനുൽ ആബിദ്, സ്റ്റാഫ് സെക്രട്ടറി എം.വി. ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.

 

date