Skip to main content

കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജില്ലാ പഞ്ചായത്ത് ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്തു.

കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് തുറന്നുകാട്ടി തുറമുഖം-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചിന്‍മയ ബര്‍ത്ത് സെന്റീനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യവും ഭാവനാത്മകവുമായ പദ്ധതി രൂപീകരണത്തിന്  തദ്ദേശ സ്ഥാപനങ്ങള്‍ മികവാര്‍ജ്ജിച്ചുകഴിഞ്ഞെന്നും സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മറികടക്കാനുതകുന്നതും പൊതു ജനത്തിന് ഉപകാരപ്രദമാകുന്ന നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ജില്ലാ പഞ്ചായത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകന്‍ ഹജബ്ബ ഹരേക്കളയെ ആദരിച്ച് സംസാരിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാനും സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റുമായ സി. തമ്പാന്‍ പതിനാലാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ വിശകലനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണന്‍ ഉത്പാദന മേഖലയിലെ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള അടിസ്ഥാന സൗകര്യ വികസന രംഗത്തെ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ്ചാക്കോ  ക്ഷേമകാര്യ മേഖലയിലെ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.  ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  എസ്.എന്‍ സരിത ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ് മായ എന്നിവര്‍ സംയോജിത പദ്ധതികളുടെ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ ഗ്രൂപ്പ് ചര്‍ച്ചയ്ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പദ്ധതി ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ പൊതു ചര്‍ച്ച ക്രോഡീകരിച്ചു. തദ്ദേസ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ജില്ലാ ആസൂത്രണ ,സമിതി അംഗവും സര്‍ക്കാര്‍ നോമിനിയുമായ അഡ്വ. സി.രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവന്‍ മണിയറ, എം. ലക്ഷ്മി, കെ.മണികണ്ഠന്‍, സിജി മാത്യു, സി.എ സൈമ, ഷമീനടീച്ചര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളായ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി. രവി, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.പി ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് -ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിുടെ ഭാഗമായി. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ബി.എന്‍ സുരേഷ് നന്ദിയും പറഞ്ഞു.
വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷം വിവിധ സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായി ചേര്‍ന്ന് യുവ സഭ, വയോസഭ, ഗോത്രസഭ, കുട്ടികളുടെ ഗ്രാമസഭ, വനിതാഗ്രാമസഭ തുടങ്ങി വ്യത്യസ്തസെമിനാറുകള്‍ സംഘടിപ്പിച്ച്, അതില്‍ഡ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കരട് നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ജൂണ്‍ 13ന് ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ നടത്തും.

date