Skip to main content

മീനച്ചിൽ ഇനി ഇ-ഓഫീസ്; ഉദ്ഘാടനം ഇന്ന് (ജൂൺ 4) - ഫയൽ സംവിധാനം പൂർണമായി ഇ-ഓഫീസിലേക്ക്

കോട്ടയം: മീനച്ചിൽ താലൂക്ക് ഓഫീസിലെ ഫയൽ സംവിധാനം പൂർണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജില്ലയിൽ ഇ- ഓഫീസ് സംവിധാനത്തിലുള്ള ആദ്യത്തെ താലൂക്ക് ഓഫീസാണ് മീനച്ചിൽ. ഇന്ന്(ജൂൺ 4) വൈകിട്ട് 3.30ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഇ- ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
നിലവിൽ കളക്ടറേറ്റിലും പാലാ, കോട്ടയം ആർ.ഡി.ഒ. ഓഫീസുകളിലുമാണ് ഇ- ഓഫീസ് സംവിധാനമുള്ളത്. രണ്ട് മാസത്തിനുള്ളിൽ ജില്ലയിലെ നാല് താലൂക്കുകളും വില്ലേജ് ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറും.   നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ് വെയർ ഒരുക്കിയത്. ഐടി മിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല.  

ഇ-ഓഫീസ് നേട്ടങ്ങൾ

ഇ-ഓഫീസ് സംവിധാനം വരുന്നതോടെ ഫയൽ നീക്കം വേഗത്തിലാകും. പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ സഹായകമാകും. ഫയൽ നീക്കത്തിന്റെ സുതാര്യത ഉറപ്പാകും. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും. കോവിഡ് മഹാമാരി പോലുള്ള സാഹചര്യങ്ങളുണ്ടായാൽ വർക് ഫ്രം ഹോം ആയാലും ജീവനക്കാർക്ക് ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.

(കെ.ഐ.ഒ.പി.ആർ 1319/2022)

date