Skip to main content

സെസ് അദാലത്ത് തിയതി നീട്ടി

 

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് നിയമപ്രകാരം കെട്ടിടങ്ങളുടെ സെസ് നിര്‍ണ്ണയിക്കുന്ന അദാലത്ത് ആഗസ്റ്റ് 31 വരെ നീട്ടി.  അന്തിമ ഉത്തരവ്, കാരണം കാണിക്കല്‍ നോട്ടീസ് എന്നിവ നല്‍കിയിട്ടുള്ള ഫയലുകളില്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയും, വാണിജ്യ കെട്ടിടങ്ങള്‍ക്ക് പലിശയുടെ 50% ഇളവ് അനുവദിച്ചും സെസ് തുക പൂര്‍ണ്ണമായും അടക്കുന്നതിനുള്ള അവകാശം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍:0487-2360469

date