Skip to main content

ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയ്ക്ക് തുടക്കമായി

 
ജില്ലയില്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച 'ഡിജിറ്റല്‍ മലപ്പുറം' പദ്ധതി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍ അധ്യക്ഷനായി.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജറും എസ്.എല്‍.ബി.സി കണ്‍വീനറുമായ എസ് പ്രേംകുമാര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രമുഖ ബാങ്കുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.ജില്ലയില്‍ നിലവിലുള്ള സേവിങ്, കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതികത ഉപായോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള അറിവ് ലഭ്യമാക്കുകയാണ് 'ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടുപിടിച്ച് റിസര്‍വ് ബാങ്കും എസ്.എല്‍.ബി.സിയും ബാങ്കുകളും ചേര്‍ന്നു നടത്തുന്ന ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറക്കാനുള്ള ശീലം ജനങ്ങളില്‍ വളര്‍ത്തുകയെന്നതാണ്.  പദ്ധതിയുടെ ഭാഗമായി സാക്ഷരത കൗണ്‍്‌സിലര്‍മാരുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ്സുകള്‍ നടത്താനും തീരുമാനമുണ്ട്. ജില്ലയില്‍ പദ്ധതി നിര്‍വഹണ ചുമതല ലീഡ് ബാങ്കിനാണ്.
 

date