Skip to main content

അധ്യാപക നിയമനം

മങ്കട പള്ളിപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബോട്ടണി (ജൂനിയര്‍), സുവോളജി (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍ ആന്റ് സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിയമന അഭിമുഖം ജൂണ്‍ നാലിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇന്‍സ്ട്രക്ടര്‍ നിയമനം

മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ  ഒഴിവിലേക്ക് ജൂണ്‍ മൂന്നിന് അഭിമുഖം നടത്തും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള റഗുലര്‍ ബി.കോമും ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസിലുള്ള സര്‍ക്കാര്‍ അംഗീകൃത ദ്വിവര്‍ഷ ഡിപ്ലോമ (ഡി.എസ്.പി)യുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം (ടാലി, വേഡ് പ്രൊസസ്സിങ്, ഡി.ടി.പി) അഭിലഷണീയം.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളും സഹിതം രാവിലെ 10.30 ന് സൂപ്രണ്ട്  മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോണ്‍:  9446990087, 0483 27615

date