Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 03-06-2022

എൽ ഡി ക്ലർക്ക്: ഒറ്റത്തവണ പ്രമാണ പരിശോധന

 

ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ ഡി ക്ലർക്ക് (നേരിട്ടും ബൈ ട്രാൻസ്ഫർ മുഖേനയും-207/2019, 208/2019) തസ്തികക്കായി 2022 മെയ് 21, 23 തീയതികളിൽ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂൺ ആറ് മുതൽ 21 വരെ രാവിലെ 10 മണി മുതൽ ജില്ലാ പി എസ് സി ഓഫീസിൽ നടത്തും.  ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമുള്ള പ്രമാണങ്ങൾ പ്രൊഫൈലിൽ അപ് ലോഡ് ചെയ്ത് നിശ്ചിത തീയതിയിലും സമയത്തും അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

കുടിശ്ശിക കാലാവധി നീട്ടി

 

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക ഒടുക്കാനുള്ള  കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. അംശാദായ കുടിശ്ശിക വരുത്തിയിട്ടുള്ള  തൊഴിലാളികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.

 

സിവിൽ സർവ്വീസ് കോച്ചിങ്

 

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) സിവിൽ സർവ്വീസ് അക്കാദമി ഒരു വർഷത്തെ സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസുകൾ തുടങ്ങുന്നു. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് പ്രവേശനം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 13. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2309012, 2307747, 7907099629.  

 

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

 

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പക്കാൻ ഒരു വർഷത്തെ ഒ ലെവൽ കമ്പ്യൂട്ടർ കോഴ്‌സ് (ഡിസിഎക്ക് തുല്യം) ജൂലൈ ഒന്നിന് തുടങ്ങുന്നു.  2022 ജൂലൈ ഒന്നിന്  18നും 30 വയസിനും ഇടയിൽ 12-ാം ക്ലാസോ അതിനു മുകളിലോ പാസായ, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവർക്ക് കോഴ്‌സിന് ചേരാം.  പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും.  പാലക്കാട് കെൽട്രോൺ എജുക്കേഷൻ  സെന്റർ ആണ് കോഴ്‌സ് നടത്തുന്നത്.  ഉദ്യോഗാർഥികൾ ബയോഡാറ്റയും രേഖകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫേട്ടോയും സഹിതം നേരിട്ട് ഹാജരാവുകയോ itegpalakkad@gmail.com എന്ന ഇമെയിൽ വഴി ജൂൺ 24നകം അപേക്ഷിക്കുകയോ ചെയ്യണം. ഫോൺ: 984759597587, 04712332113, 8304009409.

 

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കാലാവധി ഒരു വർഷം. വിശദ വിവരങ്ങൾക്ക് www.srccc.in എന്ന  വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം-695033 ഫോൺ: 04712325101, 8281114464

 

സ്‌കോൾ കേരള: ടി സി കൈപ്പറ്റണം

 

സ്‌കോൾ കേരള മുഖേന 2020-22 ബാച്ചിൽ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർഥികൾ സ്‌കോൾ കേരള ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടിസി കൈപ്പറ്റണം. ഓപ്പൺ റഗുലർ വിദ്യാർഥികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് പഠന കേന്ദ്രങ്ങിൽ നിന്ന് ലഭിക്കും. ഓപ്പൺ റഗുലർ കോഴ്‌സിന് 01, 05, 09, 39 എന്നീ സബ്ജക്ട് കോംബിനേഷുകളിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണമായും ഒടുക്കിയ വിദ്യാർഥികൾ ടിസി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാനുള്ള രസീത് ജില്ലാ ഓഫീസിൽ നിന്നും വാങ്ങി വിശദാംശങ്ങൾ രേഖപ്പെടുത്തി തിരികെ നൽകണമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2342950, 2342271.

 

വൈദ്യുതി മുടങ്ങും

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മുയിപ്ര, എരുവേശ്ശി, കുടിയാന്മല, പൊട്ടൻപ്ലാവ്, കനകക്കുന്ന്, പൈതൽമല എന്നീ ഭാഗങ്ങളിൽ ജൂൺ നാല് ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പാലോട്ടുവയൽ, വൻകുളത്ത് വയൽ, ഇ എസ്‌ഐ, ഓലാടത്താഴ എന്നീ ഭാഗങ്ങളിൽ ജൂൺ നാല് ശനി രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് വരെയും ഗ്രാമീണവായനശാല മുതൽ ബിസ്മില്ല വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ കരിക്കിൻകണ്ടി ചിറ ഭാഗങ്ങളിൽ ജൂൺ നാല് ശനി രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ  മുണ്ടേരി കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ നാല് ശനി രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി  മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ് എ വുഡ് , നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ, സിൻസിയർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ നാല് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ  വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കരിപ്പോട്, മാതനർകല്ല്  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ നാല് ശനി  രാവിലെ  എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

താൽക്കാലിക നിയമനം

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ, കാർപ്പെന്ററി എന്നീ തസ്തികകളിലാണ് നിയമനം.

വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർക്ക് ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയും ട്രേഡ്‌സ്മാന് ടി എച്ച് എസ് എൽ സി/ ഐ ടി ഐ എന്നിവയാണ് യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പതിന് സ്‌കൂളിൽ ഹാജരാവണം: രാവിലെ 10 മണി-വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ഉച്ച രണ്ട് മണി-ട്രേഡ്‌സ്മാൻ. ഫോൺ: 0497 2871789.

 

ലേലം

 

കണ്ണൂർ എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി/ എൻ ഡി പി എസ് കേസുകളിലുൾപ്പെട്ട 110 വാഹനങ്ങൾ www.mstcecommerce.com മുഖേന ജൂൺ 13ന് ഓൺലൈനായി ഇ-ലേലം നടത്തും.  ഫോൺ: 04972 706698.

 

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പരിപാടികൾ

 

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ജൂൺ നാല്, അഞ്ച്, ആറ്, 11, 12, 13 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാല് വൈകീട്ട് 4.30-ശ്രീനാരായണ ദാർശനിക സമ്മേളന ഉദ്ഘാടനം-തലശ്ശേരി ജഗന്നാഥ ക്ഷേത്രം. ജൂൺ അഞ്ച് രാവിലെ 9 മണി-മയ്യിൽ ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കരനെൽ വിത്തിടൽ ഉദ്ഘാടനം-അരിമ്പ്ര, 10 മണി-വനംവകുപ്പ് വൃക്ഷ സമൃദ്ധി സംസ്ഥാന തല ഉദ്ഘാടനം-പിണറായി കൺവെൻഷൻ സെന്റർ,  12 മണി-കില സെൻറർ ഉദ്ഘാടനം സംഘാടക സമിതി രൂപീകരണം- കില ക്യാമ്പസ, 4 മണി-ഹരിത കേരള മിഷൻ നവകേരളം പച്ചത്തുരുത്ത് സംസ്ഥാന തല നടീൽ ഉദ്ഘാടനം-മുഴക്കുന്ന്. ജൂൺ ആറ് 10.30-ജില്ലാ പഞ്ചായത്ത് വികസന സെമിനാർ, ജില്ലാ പഞ്ചായത്ത് ഹാൾ. ജൂൺ 11 രാവിലെ 10 മണി-മെഗാ ജോബ് ഫെയർ ഉദ്ഘാടനം-മയ്യിൽ ഐ ടി എം കോളേജ്, 11 മണി-മയ്യിൽ- കെട്ടിടോദ്ഘാടനം, 3 മണി-പാപ്പിനിശ്ശേരി ബാങ്ക് ഹാൾ, 4 മണി-മാതമംഗലം കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം, 5.30 ചെറുതാഴം കെട്ടിടോദ്ഘാടനം. ജൂൺ 12 വൈകീട്ട് 3 മണി-മാലോട്ട് എ എൽ പി സ്‌കൂൾ ചിൽഡ്രൻസ് ഗാർഡൻ ഉദ്ഘാടനം, 4 മണി എരഞ്ഞോളി മൂസ അവാർഡ് വിതരണം-കണ്ണൂർ ശിക്ഷക് സദൻ. ജൂൺ 13 രാവിലെ 10 മണി-കില ഉദ്ഘാടനം കരിമ്പം കില ക്യാമ്പസ്.

 

ലോക ക്ലബ്ബ് ഫൂട്ട് ദിനാചരണം 

 

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ലബ് ഫൂട്ട് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും നടത്തി. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി എം ഒ ഡോ. വി പി രാജേഷ് അധ്യക്ഷനായി. കുട്ടികളിലെ ക്ലബ് ഫൂട്ട് നേരത്തെ കണ്ടെത്തുന്നതിന് അമ്മമാരെ സഹായിക്കാൻ ആശ വർക്കർമാർക്കും ആർ ബി എസ് കെ നഴ്സുമാർക്കുമായി ഓർത്തോപീഡിക് വിഭാഗം ജൂനിയർ കൺസൽട്ടന്റ് ഡോ. കെ എം ദിനേശൻ ബോധവൽക്കരണ ക്ലാസെടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി  കെ അനിൽകുമാർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. സി കെ ജീവൻലാൽ, ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജോസഫ് മാത്യു, ഡി ഇ ഐ സി മാനേജർ ടി വിപിന എന്നിവർ സംസാരിച്ചു. ജൂൺ 10 വരെ ക്ലബ് ഫൂട്ട് ബോധവത്കരണ പ്രചരണ പരിപാടി തുടരും.

 

date