Skip to main content

ബാങ്കുകളുടെ വായ്പാമേള തമ്മനം കരോളിൽ ഹാളിൽ

 

എറണാകുളം - സാധാരണ ജനങ്ങൾക്കും, ചെറുകിട സംരംഭകർക്കും വായ്പ അനായാസം ലഭ്യമാക്കു വാൻ ‘വായ്പാ മേള' എറണാകുളം ജില്ലയുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ ജൂൺ 8ന് തമ്മനം കരോളിൽ ഹാളിൽ നടത്തപ്പെടുന്നു.

ഭവനം, ചെറുകിട സംരംഭം (എംഎസ്എംഇ), വാഹനം, കൃഷി,   വിദ്യാഭ്യാസം, വ്യക്തിഗതം എന്നീ ഇനങ്ങളിൽ വിവിധ ബാങ്കുകളുടെ വയ്പ്പകളെ കുറിച്ച് അറിയുന്നത്തിനും, അപേക്ഷിക്കുന്നതിനും, കേന്ദ്ര സർക്കാരിന്റെ ജനസുരക്ഷ, ചെറു നിക്ഷേപ സ്കീമുകളെ കുറിച്ച് അറിയുന്നത്തിനുമുള്ള അവസരം ലഭ്യമാണ്.

പൊതുമേഖലാ ബാങ്കുകളാണ് സർക്കാരിന്റെ നിർദ്ദേശപ്രകാരം മേള നടത്തുന്നത്. പരമാവധി ജനങ്ങൾക്കു വായ്പ ലഭ്യമാക്കി വിപണിക്ക് ഉത്തേജനം പകരാനാകുമെന്നു കണക്കാക്കുന്നു. നിബന്ധനകൾക്കു വിധേയമായീ ബാങ്കുകൾ വായ്പ നൽകുന്നതാണ്.

date