Skip to main content
ചാവക്കാട് നഗരസഭയുടെ പച്ചതുരുത്ത് പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ പുതിയറ പള്ളി പരിസരത്ത് നിർവഹിക്കുന്നു

1400 തൈകൾ വിതരണം ചെയ്ത് ചാവക്കാട് നഗരസഭ 

 

നാടിനെ പച്ചത്തുരുത്താക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന  പച്ചത്തുരുത്ത്  പദ്ധതിക്ക്  ചാവക്കാട് നഗരസഭയിൽ തുടക്കം. മണത്തല പുതിയ പള്ളി പരിസരത്ത് നടന്ന ചാവക്കാട് മുനിസിപ്പൽതല ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ തൈ നട്ട് നിർവ്വഹിച്ചു. 

പദ്ധതി പ്രാവർത്തികമാക്കുന്നതിനായി 1400 തൈകളാണ് 
നഗരസഭ വിതരണത്തിന് തയ്യാറാക്കിയത്. ഇതിൽ 32 വാർഡുകളിലുമായി 30 തൈകൾ വീതം  നട്ട് പിടിപ്പിച്ചു. നെല്ലി, ഞാവൽ, പുളി എന്നീ തൈകളാണ് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം റിസോഴ്സ് പേഴ്സൺ സുരേഷ് ബാബു പരിസ്ഥിതിദിന സന്ദേശം നൽകി. 

വൈസ് പ്രസിഡന്റ് കെ കെ മുബാറക്ക്, നഗരസഭ സ്റ്റാന്റിംഗ്  കമ്മിറ്റി അംഗങ്ങളായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, വാർഡ് അംഗങ്ങൾ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ വാർഡുകളിൽ  കൗൺസിലർമാരുടെ നേതൃത്വത്തിൽ ഓരോ വീടുകളിലേയ്ക്ക് വൃക്ഷതൈ വിതരണം നടത്തി. 
 

date