Skip to main content
കുന്നംകുളം നഗരസഭയുടെ പരിസ്ഥിതിദിനാഘോഷം ഹെർബർട്ട് റോഡിലെ ബസ് സ്റ്റാൻഡ് പരിസരത്ത് മരം നട്ട് നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വാർഡുകളിൽ ഫലവൃക്ഷ തൈകളുമായി കുന്നംകുളം നഗരസഭ 

 

പരിസ്ഥിതി ദിനത്തിൽ 37 വാർഡുകളിലും ഔഷധ, ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിച്ച് കുന്നംകുളം നഗരസഭ. പ്രകൃതി സൗഹാർദ യജ്ഞത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതിദിന പരിപാടി ഹെർബർട്ട് റോഡിലെ ബസ് സ്റ്റാന്റിന് സമീപം മരം നട്ട് നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

പൊതുസ്ഥലങ്ങൾ, സ്കൂൾ പരിസരങ്ങൾ, വഴിയോരങ്ങൾ, തണലില്ലാ ഇടങ്ങൾ എന്നിവിടങ്ങളിലാണ് മരം നടീൽ. യുവജനക്ലബ്ബുകൾ, സംഘടനകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സഹകരണത്തോടെ  അയ്യായിരത്തോളം ഔഷധ/ഫലവൃക്ഷ തൈകളാണ് പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടുന്നത്. നട്ട മരങ്ങൾ പരിപാലിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, സെക്രട്ടറി ഇ ചാർജ്ജ് ഉഷാകുമാരി, തഹസിൽദാർ പി ഡി സുരേഷ് കുമാർ, ഹെൽത്ത്  സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി എ വിനോദ്, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, 
തുടങ്ങിയവർ  പങ്കെടുത്തു.

date