Skip to main content
കളക്ടറേറ്റ് പരിസരത്തു ഒരുക്കിയ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ജില്ലാ കളക്ടർ ജാഫർ മാലിക്,  ജില്ലാവികസന കാര്യ കമ്മിഷണർ എ. ഷിബ തുടങ്ങിയവർ.

പൂവുകളും പുൽത്തകിടികളുമായി കളക്ടറേറ്റ് ഉദ്യാനം ഒരുങ്ങി

 

പരിസ്ഥിതി ദിനത്തിൽ കളക്ടറേറ്റ് പരിസരത്തു ഒരുക്കിയ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. കളക്ടറേറ്റ് പരിസരം മനോഹരമാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് പൂന്തോട്ടം ഒരുക്കിയത്.

      കളക്ടറേറ്റിന് ചുറ്റുമുള്ള പൂന്തോട്ടവും മനോഹരമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പൂന്തോട്ടം ഒരുക്കുന്നതിനൊപ്പം ഒരു വർഷക്കാലം പൂന്തോട്ടത്തിന്റെ പരിപാലനവും ഫെഡറൽ ബാങ്ക് നടത്തും.

.     കളക്ടറേറ്റിനുള്ളിലെ മത്സ്യ ടാങ്കും ചെടികളും സ്വമേധയാ പരിപാലിക്കുന്ന ക്ലർക്ക് അഖിൽ രാജിനുള്ള ഉപഹാരവും കളക്ടർ കൈമാറി.

       ജില്ലാ വികസന കാര്യ കമ്മിഷണർ എ. ഷിബു, എ.ഡി.എം  എസ്.ഷാജഹാൻ, ഹുസൂർ ശരിസ്തദാർ ജോർജ് ജോസഫ്, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ കെ. എം എൽദോസ് കുട്ടി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് മാനേജറുമായ ലാലി കെ. ജോൺ എന്നിവർ പങ്കെടുത്തു.

date