Skip to main content
പരിസ്ഥിതി ദിനത്തിൽ കേരള ബിൽഡിംഗ് ആൻ്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ  v.ശശികുമാർ (ex. എംഎൽഎ) വൃക്ഷ തൈ വിതരണം  ചെയ്യുന്നു...സമീപം. ഡിസ്ട്രിക് എക്സിക്യൂട്ടിവ് ഓഫീസർ നദീറ. പി. എ.   അഡീഷണൽ ഡിസട്രിക്ട് ഓഫീസർ ജോസ് രാജു..മുൻ.DEO...ജയചന്ദ്രൻ...ബിജു എന്നിവർ..

പരിസ്ഥിതി ദിനം: കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആന്റ് വെല്‍ഫയര്‍ ബോര്‍ഡ് 500 ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു

കൊച്ചി: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആന്റ് വെല്‍ഫയര്‍ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ 500 ഫലവൃക്ഷതൈകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പരിസ്ഥിതി സന്ദേശവും നല്‍കി. ഓഫിസ് പരിസരത്ത് ജില്ലാ എക്‌സികുട്ടീവ് ഓഫീസര്‍ പി.എ.നദീറ, അഡീഷണല്‍ ജില്ലാ എക്‌സികുട്ടീവ് ഓഫീസര്‍ ജോസ് രാജു എന്നിവരും വൃക്ഷതൈകള്‍ നട്ടു. വിവിധ യൂണിയന്‍ നേതാക്കള്‍, ക്ഷേനിധി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date